കൊച്ചി: മെഗാസ്റ്റാർ മമ്മുട്ടി സിപിഎം ബന്ധം ലെ ഉപേക്ഷിക്കുന്നു എന്ന പ്രചരണം ശക്തമാകുന്നു. 5 വർഷത്തോളമായി കോൺഗ്രസുമായി അടുത്ത ബന്ധത്തിലാണ് മമ്മൂട്ടി ഉണ്ടായിരുന്നത്. അവസാനാ ഘട്ടത്തിൽ ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മമ്മൂട്ടി കുറേ കാലമായി സി പി എമ്മിൻ്റെയോ പിണറായി സർക്കാരിനെയോ പിന്തുണയ്ക്കുന്ന ഒരു വാക്ക് പോലും ഉച്ചരിക്കാൻ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കടുത്ത കമ്യൂണിസ്റ്റ് പക്ഷക്കാരനായിരുന്ന മമ്മൂട്ടി പിണറായി പക്ഷത്തിൻ്റെ സ്വന്തമാളായാണ് സി പി എം വൃത്തങ്ങളിൽ കണക്കാക്കപ്പെട്ടിരുന്നത്. കൈരളി ടിവി ചെയർമാൻ എന്ന നിലയിൽ കാൽ നൂറ്റാണ്ടി ലേറെയായി സിപിഎമ്മും പിണറായിയും തങ്ങളുടെ ആവശ്യങ്ങ ൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അ ദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. എന്ന് മാത്രമല്ല പൊതുവേദികളിലേക്ക് മമ്മൂട്ടി എത്താതിരിക്കാനും ശ്രദ്ധിച്ചിരുന്നു. മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് സൂചന നൽകിയിരുന്നു.
ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാ തെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാ ണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി പിഎം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണെ ന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
എംഎൽഎമാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സിപി എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാ ക്കളുടെയും അണികളുടെയും പീഡനം സഹി ക്കാൻ വയ്യാതെയാണ്. മുസ്‌ലിം ലീഗിൽ ചേർ ന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബിജെ പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്രമന്ത്രിയുമായി.
കെ.ടി.ജലീൽ അൻവറിൻ്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്‌നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർ ത്തിയിട്ടുണ്ട്. പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്നവരെല്ലാം മരണ ക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാ ഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണെ ന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
Mammootty leaving CPM? Hint to Congress..... What will happen to Kairali Channel?